കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി, കായലിന് സമീപം സൈക്കിളും ജഴ്സിയും കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിനെ (12)യാണ് കാണാതായത്. വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു കുട്ടി. വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം സൈക്കിളും ജഴ്സിയും കണ്ടെത്തിയിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ നടത്തുകയാണ്. കരുനാഗപ്പള്ളി പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ.
Content Highlights: A 12-year-old 7th-grade student named Bilal is missing in Karunagappally, Kollam His bicycle and jersey were found near the Kannety backwaters. Fireforce and police are actively conducting a search operation in the backwaters.