SIR-ന് പണം കൊടുക്കരുതേ... പണിയാകും! മുന്നറിയിപ്പുമായി കളക്ടർ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം:സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കും (SIR) തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുമിടെ ‘കളക്ടർ സർ’ ഒരു സഹായം ആവശ്യപ്പെട്ടാൽ ചെയ്യാതിരിക്കുന്നത് എങ്ങനെ... ഇങ്ങനെ ചിന്തിച്ച് ‘കളക്ടർക്ക്’ പണം അയച്ചുകൊടുത്ത് പണി വാങ്ങരുതെന്നാണ് സർക്കാർ ഉദ്യോഗസ്ഥരോടുള്ള അധികൃതരുടെ അപേക്ഷ.

വ്യാജ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കളക്ടർ എൻ. ദേവിദാസ് മുന്നറിയിപ്പു നൽകി. കളക്ടറുടെ വ്യാജ പ്രൊഫൈൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എസ്ഐആറുമായി ബന്ധപ്പെട്ട എന്യുമറേഷൻ ഫോറം വിതരണം പൂർത്തിയാക്കിയ ബിഎൽഒമാർക്ക് അഭിനന്ദനം അറിയിച്ചാണ് സന്ദേശങ്ങൾ. തുടർന്നാണ്‌ പണം ആവശ്യപ്പെടുന്നത്‌. ഇത്തരം സന്ദേശങ്ങളിൽ തെറ്റിദ്ധരിച്ച് പണമയയ്ക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.

Content Highlights: Kollam Collector Warns Officials: Beware of Fake Social Media Scams Targeting Government Staff