പോലീസ് ജീപ്പിന്റെ ടയർ പൊട്ടി മിനി ലോറിയിലേക്ക് ഇടിച്ചു കയറി; 3 പേർക്ക് പരിക്ക്

കൊച്ചി: വൈപ്പിനിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. പോലീസ് ജീപ്പിന്റെ ടയർ പൊട്ടി നിയന്ത്രണംവിട്ട് മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി.
ബസ് കാത്തുനിന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഞാറയ്ക്കൽ പോലീസിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ സ്ത്രീകളാണ്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: 3 Injured in Kochi Police Jeep Accident