ഉദയംപേരൂർ ഐ.ഒ.സി പ്ലാന്റിൽ തൊഴിലാളികൾ സമരത്തിൽ; ആറ് ജില്ലകളിലേക്കുള്ള എൽപിജി വിതരണം മുടങ്ങി

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബോട്ട്‌ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികള്‍ സമരത്തില്‍. ആറുജില്ലകളിലേക്കുള്ള എല്‍.പി.ജി. വിതരണം മുടങ്ങി. ശമ്പളപ്രശ്‌നത്തെച്ചൊല്ലിയാണ് സമരം.

വ്യാഴാഴ്ച രാവിലെയാണ് സമരം ആരംഭിച്ചത്. ശമ്പളംവെട്ടിക്കുറച്ചു, ശമ്പളം ലഭിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍.പി.ജി. സിലിണ്ടര്‍ വിതരണമാണ് നിലച്ചത്.

ലോഡിങ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയതോടെ 180-ഓളം ലോറികള്‍ കുടുങ്ങിക്കിടക്കുകയാണ്. സമരം ഒത്തുതീര്‍പ്പായാല്‍ മാത്രമേ ലോഡ് കയറ്റുകയുള്ളൂ എന്നാണ് തൊഴിലാളികള്‍ അറിയിക്കുന്നത്. തൊഴിലാളികളുമായി ചര്‍ച്ച നടക്കുകയാണ്. സമരം നീണ്ടുപോയാല്‍ ഇന്ധനക്ഷാമത്തിലേക്കടക്കം നീങ്ങാന്‍ സാധ്യതയുണ്ട്.

Content Highlights: Loading workers at IOCL bottling plant in Udayamperoor, Kochi, are on strike