മാനസിക സമ്മർദം കുറയ്ക്കാൻ നടപടിയുമായി കൊച്ചി സിറ്റിപോലീസ്; പിറന്നാളിനും വിവാഹ വാർഷികത്തിനും ഇനി അവധി

കൊച്ചി: പിറന്നാളിനും വിവാഹ വാര്‍ഷികത്തിനുമെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി. പോലീസ് സേനയ്ക്കാകെ മാതൃകയാക്കാവുന്ന ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത് കൊച്ചി സിറ്റി പോലീസാണ്. അമിത ജോലിഭാരം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം പോലീസുകാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി.
വിവാഹ വാര്‍ഷികം, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം അവധി അനുവദിക്കും. കുടുംബവുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളില്‍ അവധി നിര്‍ബന്ധമായും അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ പറഞ്ഞു.
സമ്മര്‍ദമുള്ള തൊഴില്‍ മേഖലകളിലൊന്നാണ് പോലീസിന്റേത്. പ്രത്യേകിച്ച് സിറ്റിയില്‍ പോലീസുകാര്‍ക്ക് ജോലിഭാരം കൂടുതലാണ്. അവധി നിഷേധിക്കുന്നത് ഉദ്യോഗസ്ഥരുടെ തൊഴില്‍ക്ഷമതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറ്റി പരിധിയില്‍ 27 പോലീസ് സ്റ്റേഷനുകളിലും രണ്ട് ട്രാഫിക് യൂണിറ്റുകളിലുമായി 2500-ലേറെ ഉദ്യോഗസ്ഥരാണുള്ളത്.
അഞ്ചുവര്‍ഷം, ആത്മഹത്യ ചെയ്തത്88 പോലീസുകാര്‍
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 88 പോലീസുകാര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. ജോലിഭാരവും സമ്മര്‍ദവും മൂലം ജോലി ഉപേക്ഷിക്കുന്നവരുമുണ്ട്.
പോലീസുദ്യോഗസ്ഥര്‍ക്ക് അനുവദനീയമായ എല്ലാ അവധികളും അനുവദിക്കണമെന്നും ഉദ്യോഗസ്ഥരുടെ വിവാഹ വാര്‍ഷിക ദിനത്തിലും മക്കളുടെ പിറന്നാള്‍ ദിവസങ്ങളിലുമെല്ലാം അവധി നല്‍കണമെന്നുമെല്ലാം വകുപ്പുതലത്തില്‍ തന്നെ സര്‍ക്കുലറുകള്‍ പല തവണ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നു മാത്രം.
പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും കൊച്ചി സിറ്റി പോലീസിന് അവധി
Content Highlights: Kochi City Police takes action to reduce mental stress-off for birthdays and wedding anniversaries