കൊച്ചി വിമാനത്താവളത്തിൽ എയർ റൈഫിളുകളുമായി രണ്ട് യാത്രക്കാർ പിടിയിൽ; റൈഫിളുകൾ അഴിച്ചുമാറ്റിയ നിലയിൽ

#സ്വന്തം ലേഖിക
കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയ എയർ റൈഫിളുകൾ
കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയ എയർ റൈഫിളുകൾ

കൊച്ചി: ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച പതിനൊന്ന് എയർ റൈഫിളുകൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ എത്തിയ രമേഷ് മച്ചാട്ട്, സിജോയ് ശശി എന്നിവരാണ് സുരക്ഷാ പരിശോധനക്കിടെ പിടിയിലായത്. വിവിധ മോഡലുകളിലുള്ള എയർ റൈഫിളുകളാണ് ഇവരിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. അഴിച്ചുമാറ്റിയ നിലയിലായിരുന്നു റൈഫിളുകൾ. 

ഇൻഡിഗോയുടെ 6E 1476 നമ്പർ വിമാനത്തിലാണ് ഇരുവരും ദുബായിൽ നിന്ന് എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അഴിച്ചുമാറ്റിയ നിലയിലായിരുന്ന എയർ റൈഫിളുകൾ പിടിച്ചെടുത്തത്. ഇരുവരുടേയും ലഗേജുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു റൈഫിളുകൾ. റൈഫിളുകൾക്കൊപ്പം അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സാങ്കേതിക പരിശോധനയ്ക്കും ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനുമായി പിടിച്ചെടുത്ത എയർ റൈഫിളുകൾ കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കുകയാണ്.

Content Highlights: Customs officials at Nedumbassery airport in Kochi arrested two passengers arriving from Dubai on IndiGo flight 6E 1476 after seizing 11 dismantled air rifles and accessories concealed in their luggage.