അഭിമന്യു വധക്കേസ്; സാക്ഷിവിസ്താരം തുടരുന്നു

#ന്യൂസ് ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിവിസ്താരം തുടരുന്നു. കേസിലെ രണ്ടാംസാക്ഷി ബോബിൻസ് ജോസഫ് ജോർജിന്റെ എതിർവിസ്താരമാണ് ബുധനാഴ്ചയും തുടർന്നത്.

സംഭവം കണ്ടതോടെ താൻ പരിഭ്രാന്തനായെന്നും ശബ്ദം കേട്ട് ഓടിവന്നവരാണ് അഭിമന്യുവിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബോബിൻസ് മൊഴിനൽകി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകനായ ബോബിൻസ്, അഭിമന്യുവിനൊപ്പം ഒരേ ഹോസ്റ്റൽ മുറിയിലായിരുന്നു താമസിച്ചിരുന്നത്. 16 പ്രതികളിൽ 14 പേരെ തിരിച്ചറിയൽ പരേഡിൽ ബോബിൻസ് തിരിച്ചറിഞ്ഞിരുന്നു. 15 പേരെ കോടതിയിൽവെച്ചും തിരിച്ചറിഞ്ഞു. ബോബിൻസിന്റെ സാക്ഷിവിസ്താരം വ്യാഴാഴ്ചയും തുടരും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് എതിർവിസ്താരം നടത്തിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് മനോഹരനുവേണ്ടി അഡ്വ. കെ.എസ്. അരുൺകുമാർ, പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പി.എം. ആതിര, കെ.പി. അമൃത എന്നിവർ ഹാജരായി.

Content Highlights: Witness cross-examination of Bobins Joseph George continued in the Abhimanyu murder case., The second witness identified 15 accused individuals in court., The trial is taking place at the Ernakulam Principal Sessions Court., Defense and special public prosecutors are actively involved in the proceedings.