അച്ഛന്റെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെടാന്‍ കുഞ്ഞനന്തന്റെ മകള്‍ക്ക് ധൈര്യമുണ്ടോ-കെ.എം. ഷാജി

കെ.എം.ഷാജി
കെ.എം.ഷാജി

കോഴിക്കോട്: പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കുറ്റ്യാടി പലേരിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കുഞ്ഞനന്തനെ കുറിച്ച് പറഞ്ഞതാണ് പ്രശ്‌നം എങ്കില്‍ അവിടെ നില്‍ക്കില്ല. അവിടെ സി.എച്ച്. അശോകനും മരിച്ചു. ടി.പിയെ കൊല്ലുന്നതില്‍ മുന്‍പന്തിയില്‍  ഉണ്ടായിരുന്ന സി.എച്ച്. അശോകന്‍ എന്‍.ജി.ഒ. യൂണിയില്‍ സംസ്ഥാന നേതാവ് ആയിരുന്നു. സംശയം ഉണ്ടെന്ന് ആര്‍.എം.പി. അന്ന് പറഞ്ഞിരുന്നുവെന്നും ഷാജി പറഞ്ഞു.  

കുഞ്ഞനന്തന്റെ മകള്‍ പറഞ്ഞത്, 'ആ വെള്ളം മാറ്റി വെക്കാനാണ്'. എന്നാല്‍ ആ വെള്ളം തിളച്ചു തുടങ്ങി. എന്റെ അച്ഛനെ കൊന്നത് യു.ഡി.എഫ്. എന്നാണ് മകള്‍ പറയുന്നത്. കുഞ്ഞനന്തനെ കൊന്നതാണെന്ന്‌ മകള്‍ പറയണമെങ്കില്‍ അവരുടെ മനസ്സില്‍ അതുണ്ടെന്നും കെ.എം. ഷാജി ആരോപിച്ചു.

അങ്ങനെ സംശയം ഉണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കാമെന്നും ഷാജി പറഞ്ഞു. അച്ഛന്റെ മരണം അന്വേഷിക്കണം എന്ന് ഒരു വെള്ളപേപ്പറില്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കാന്‍ കുഞ്ഞനന്തന്റെ മകള്‍ക്ക് ധൈര്യം ഉണ്ടോ എന്നും ഷാജി ചോദിച്ചു.

Content Highlights: km shaji demands investigation in kunjananthan death kozhikode news