അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

#ന്യൂസ് ഡെസ്‌ക്
കെ.കെ. ശെെലജ | Photo: ANI
കെ.കെ. ശെെലജ | Photo: ANI

കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവും ആരോഗ്യവകുപ്പ് മുൻമന്ത്രിയുമായ കെ.കെ. ശൈലജ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും ശൈലജയുടെ കുറിപ്പിലുണ്ട്.

കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും

പ്രദർശിപ്പിക്കുന്നത് ശരിയല്ല

എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം

സ്ത്രീവിരുദ്ധവുമാണ്.

ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എം എൽ എമാരും

മുനിസിപ്പൽ ചെയർപെഴ്‌സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും

മറ്റ് ജനപ്രതിനിധികളുമുണ്ട്.

ജഡ്ജിമാരും വക്കീലന്മാരും

ഡോക്ടർമാരും അധ്യാപകരും

ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്.

അവർ പൊതു സ്ഥലങ്ങളിൽ

ഒത്തുചേരുകയും മീറ്റിംഗ് കളിൽ

വേദി പങ്കെടുകയും ഒരുമിച്ച്

ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല.

സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ

ആചാരക്രമമാണ്.

ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന്

ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല.

Content Highlights: Samastha stated that displaying women in public streets and stages is not right., CPI(M) leader KK Shailaja condemned the statement as anti-women and outdated., Shailaja highlighted the achievements of Muslim women in various fields including politics, judiciary, and medicine., She criticized Samastha for promoting feudal customs despite running educational and social service institutions.