കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂർ: കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ നന്ദനത്തിൽ നന്ദന്റെ മക്കളായ അഭി (23), അഭിഷേക് (20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. കിളിമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്നു പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അഭി, അഭിഷേക് എന്നിവർ. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ഇവർ.
വഴിമധ്യേ ഇവരുടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് പതിക്കുകയുമായിരുന്നു. രണ്ടുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റും.
Content Highlights: Fatal motorcycle accident involving two brothers in Kilimanoor., Incident occurred near SN Auditorium on the Kilimanoor-Nagaroor road., Victims were identified as Abhi (23) and Abhishek (20)., Bodies shifted to Parippally Medical College for post-mortem.