കെ.എഫ്.എ. മാധ്യമ പുരസ്‌കാരം സിറാജ് കാസിമിനും മുരളി കൃഷ്ണനും

സിറാജ് കാസിം, മുരളി കൃഷ്ണൻ
സിറാജ് കാസിം, മുരളി കൃഷ്ണൻ

കൊച്ചി: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ.) മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, ഫോട്ടേഗ്രഫര്‍ മുരളി കൃഷ്ണന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

രാംകോ കേരള പ്രീമിയര്‍ ലീഗ് (2020-21) മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനാണ് പുരസ്‌കാരം. ഓഗസ്റ്റ് 30-ന് നടക്കുന്ന കെ.എഫ്.എ. വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.

Content Highlights: kfa media award to siraj kassim and murali krishnan

Content Highlights: