എ.സി.യുള്ള വീടുകളിലെ ക്ഷേമപെൻഷൻ; വ്യവസ്ഥകൾ മാറ്റിയിട്ടില്ലെന്ന് സർക്കാർ, ധനവകുപ്പ് പരിശോധിക്കുന്നുണ്ട്

തിരുവനന്തപുരം: ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ ഓഫീസ് അറിയിച്ചു. എ.സി.യുള്ള വീടുകളിലെ ഗുണഭോക്താക്കളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. മാരകമായ രോഗം ബാധിച്ച് അവശരായവർക്കും വാർദ്ധക്യപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്കും വീടുകളിൽ എ.സി.യുൾപ്പെടെ സൗകര്യം ഒരുക്കാറുണ്ട്. ഇതിന്റെപേരിൽ അർഹർക്ക് ആനുകൂല്യം നഷ്ടപ്പെടുന്നുവെന്ന പരാതിയുള്ളതിനാൽ മനുഷ്യത്വപരമായി ഈ വിഷയത്തെ സമീപിക്കും. സർക്കാരിന് സാമ്പത്തികബാധ്യത വരുന്നതായതിനാൽ ഇക്കാര്യം ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
Content Highlights: Study is underway to update welfare pension criteria in Kerala., No official changes have been made to the rules yet., Representations received to reconsider excluding beneficiaries living in AC homes., Government to approach the issue humanely considering patients and the elderly., Finance department is examining the potential financial implications.