രണ്ടുമാസമായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമാകും; ഇന്നുമുതൽ ചൂട് കുറയും

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന കടുത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമായി വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചതിനാലാണിത്. മേയിലെ വരുംദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. കൊല്ലം ജില്ലയിലെ പുനലൂരിലായിരുന്നു ഏറ്റവും ഉയർന്ന ചൂട് (37.5 ഡിഗ്രി സെൽഷ്യൽസ്). എന്നാൽ, രണ്ടിടങ്ങളിലും ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു. എന്നാൽ, കഴിഞ്ഞവർഷം ലഭിച്ച വേനൽമഴ ഇത്തവണ ലഭിച്ചേക്കില്ല. ഈ വർഷം ഏപ്രിൽ 27-ഓടെയാണ് വേനൽമഴ ലഭിച്ചുതുടങ്ങിയത്.

Content Highlights: Extreme heat in Kerala expected to subside by Thursday., Summer rains have commenced across various districts., May 2026 forecast indicates intermittent rainfall., Punalur recorded the highest temperature at 37.5 degrees Celsius., Summer rainfall totals for 2026 are expected to be lower than the previous year.