ട്രോളിങ് നിരോധനം ലംഘിച്ചാൽ മത്സ്യബന്ധനയാനങ്ങൾ പിടിച്ചെടുക്കും

തിരുവനന്തപുരം: ട്രോളിങ് നിരോധനം ലംഘിച്ച് മീൻപിടിക്കുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങൾ പിടിച്ചെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. നിരോധനകാലത്ത് 10 നിയമലംഘനങ്ങൾ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും സംയുക്തമായി പട്രോളിങ്ങിനിടെ പിടികൂടി. 1,98,150 രൂപ പിഴയിനത്തിലും മത്സ്യലേലത്തിലുമായി ഈടാക്കി. കടൽസുരക്ഷയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കി. നിയമലംഘനങ്ങൾ തീരദേശ ഫിഷറീസ് സ്റ്റേഷനുകളെയോ കൺട്രോൾ റൂമിലോ അറിയിക്കാനും നിർദേശമുണ്ട്.
Content Highlights: Strict enforcement of the 2026 trawling ban by Fisheries and Marine Enforcement., 10 violations already recorded with fines totaling ₹1,98,150., Increased surveillance to protect marine resources., Public urged to report illegal fishing to coastal stations.