സൂംബക്കെതിരെ കുറിപ്പിട്ട അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

പൊതുവിദ്യാലയങ്ങളിൽ സർക്കാർ നടപ്പാക്കിയ സൂംബ നൃത്തത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സൂംബ കൂട്ടായ്‌മ സംഘടിപ്പിച്ച സൂംബ നൃത്തം വിദ്യാർഥികൾ അവതരിപ്പിക്കുന്നത് മന്ത്രി വി.ശിവൻകുട്ടി കാണാനെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

എടത്തനാട്ടുകര (പാലക്കാട്): സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂള്‍ അധ്യാപകനായ ടി.കെ. അഷ്റഫിനെയാണ് അന്വേഷണവിധേയമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാഭ്യാസവകുപ്പിന്റെ ശക്തമായ ഇടപെടലുണ്ടായതോടെയാണ് വ്യാഴാഴ്ച സ്‌കൂളില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിച്ചിട്ടുള്ളത്. നടപടിയെടുത്തതായി കാണിച്ച് അധ്യാപകന് നല്‍കിയ കത്തിന്റെ പകര്‍പ്പ് വിദ്യാഭ്യാസവകുപ്പിനും കൈമാറിയതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. 

കഴിഞ്ഞദിവസമാണ് സൂംബ ഡാന്‍സിനെതിരെ ടി.കെ. അഷ്‌റഫ് സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ടത്. സംഭവം വിവാദമായതോടെ  പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍, മൂന്നുദിവസം സമയം വേണമെന്ന് മാനേജ്‌മെന്റ് കത്തുനല്‍കിയെങ്കിലും വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചില്ല. ഇതിനുശേഷമാണ് വ്യാഴാഴ്ച രാവിലെ സസ്‌പെന്‍ഡ് ചെയ്തതായുള്ള ഉത്തരവ് കൈമാറിയത്.

Content Highlights: erala Teacher Suspended for Social Media Post Criticizing Zumba Dance