ഡല്‍ഹി സ്‌ഫോടനം: കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം; പരിശോധന കര്‍ശനമാക്കും

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

തിരുവനന്തപുരം: ഡല്‍ഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി. ജനത്തിരക്കുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കും.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുക്കളോ സാധനങ്ങളോ കാണുകയാണെങ്കില്‍ 112-ല്‍ വിളിച്ച് അറിയിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.

Content Highlights: Kerala Police step up security measures, including intensified checks at crowded places, following the Delhi explosion. Stay vigilant and report suspicious activity.