സെക്രട്ടേറിയറ്റിലും അഴിച്ചുപണി; ഇടതനുകൂല നേതാക്കൾക്ക് മാറ്റം, നിർണായക തസ്തികകളിൽ UDF ആഭിമുഖ്യമുള്ളവർ

തിരുവനന്തപുരം: സർക്കാർ അധികാരമേറ്റതിനുപിന്നാലെ സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലെ നിർണായക തസ്തികകളിൽ അഴിച്ചുപണി. ഇടതനുകൂല സംഘടനകളുമായി ആഭിമുഖ്യമുള്ളവർക്കും നേതാക്കൾക്കുമാണ് മാറ്റം. പകരം യു.ഡി.എഫ്. അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനുമായി ആഭിമുഖ്യമുള്ളവരെ നിർണായക തസ്തികകളിൽ നിയമിച്ചുതുടങ്ങി.
നിയമവകുപ്പിൽ അണ്ടർ സെക്രട്ടറി തലംമുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കഴിഞ്ഞദിവസം പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതോടെ വർഷങ്ങളായി രാഷ്ട്രീയകാരണങ്ങളാൽ സെക്രട്ടേറിയറ്റിനുപുറത്ത് ജോലിചെയ്തിരുന്ന പലർക്കും സെക്രട്ടേറിയറ്റിൽ പ്രവേശനം ലഭിച്ചു. പൊതുഭരണം അടക്കമുള്ള മറ്റുവകുപ്പുകളിലും ഉദ്യോഗസ്ഥരെ മാറ്റി.
സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എം.എസ്. ഇർഷാദിനെ കഴിഞ്ഞദിവസം സ്റ്റേറ്റ് പ്രോട്ടക്കോൾ ഓഫീസറായി നിയമിച്ചിരുന്നു. പാർലമെന്ററികാര്യ അഡീഷണൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. പ്രോട്ടക്കോൾ ഓഫീസറായിരുന്ന എം.എസ്. ഹരികൃഷ്ണനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കാണ് മാറ്റിയത്.
ഇടതുസർക്കാരിന്റെ കാലത്തും ഇത്തരത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇടതുസംഘടനായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ ആഭിമുഖ്യമുള്ളവരായിരുന്നു നിർണായക തസ്തികകളിലേറെയും.
Content Highlights: Major reshuffle in key Secretariat departments post-government formation., Strategic replacement of officials linked to leftist organizations., Reinstatement of officials aligned with the Secretariat Association., M.S. Irshad appointed as State Protocol Officer., Shift in departmental control affecting long-term political positioning.