ക്രിസ്മസ് ആഘോഷം കലക്കല്‍; തത്തമംഗലത്തും നല്ലേപ്പിള്ളിയിലും എത്തിയത് ഒരേ സംഘമെന്ന് സംശയം-മന്ത്രി

തത്തമംഗലം ജി.ബി.യു.പി. സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത് നക്ഷത്രവും ക്രിസ്മസ് ട്രീയും വലിച്ചെറിഞ്ഞ നിലയില്‍ | Photo: Mathrubhumi
തത്തമംഗലം ജി.ബി.യു.പി. സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത് നക്ഷത്രവും ക്രിസ്മസ് ട്രീയും വലിച്ചെറിഞ്ഞ നിലയില്‍ | Photo: Mathrubhumi

ചിറ്റൂര്‍: തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് തകര്‍ത്ത സംഭവത്തെത്തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്‌കൂളിലെത്തി. നല്ലേപ്പിള്ളിയിലെ സംഭവത്തിനു പിന്നിലുള്ളവര്‍ തന്നെയാണു തത്തമംഗലം സ്‌കൂളിലെ പുല്‍ക്കൂട് തകര്‍ത്തതിനു പിന്നിലെന്നും സംശയിക്കുന്നതായി മന്ത്രി പറഞ്ഞു.

'മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ കരുതിയിരിക്കണം. സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തും'. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ചചെയ്‌തെന്നും കര്‍ശനനടപടിയുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജാതീയമോ മതപരമോ ആയ സ്പര്‍ധകളില്ലാത്ത സ്ഥലമാണിതെന്നും സാമൂഹികവിരുദ്ധരാകാം സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ചിറ്റൂര്‍-തത്തമംഗലം നഗരസഭാധ്യക്ഷ കെ.എല്‍. കവിത, ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍, സെക്രട്ടറി കെ.സി. പ്രീത്, സി.പി.എം. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി. സ്വാമിനാഥന്‍, എ. കണ്ണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

Content Highlights: Christmas crib vandalism at a Kerala school sparks investigation.