വേനൽമഴ; സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ചിത്രം: ശ്രീജിത് പി. രാജ് | മാതൃഭൂമി
പ്രതീകാത്മകചിത്രം | ചിത്രം: ശ്രീജിത് പി. രാജ് | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യത.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Content Highlights: Yellow alert issued for 8 districts today due to summer rain. Forecast includes strong winds (40-50 kmph) and lightning. Alerts extended to specific districts for Sunday and Monday. Public advised to exercise caution during adverse weather conditions.