സുധാമേനോന്റെ പേരിൽ തർക്കം, മുഖ്യമന്ത്രിയുടെ എതിർപ്പിൽ KC പക്ഷം വഴങ്ങി; PSC അംഗങ്ങളുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടികയിൽ തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസിൽ സമവായം. കോൺഗ്രസിൽനിന്ന് നാലും ലീഗിൽനിന്ന് ഒരാളുമാണ് പുതുതായി പിഎസ്സി അംഗങ്ങളായി എത്തുക. കോൺഗ്രസ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ തർക്കം ഉയർന്നിരുന്നു.
ജി.ഗോപകുമാർ, രമേശ് എം തമ്പി, റോസമ്മ ഫിലിപ്പ്, ആർ.സനൽകുമാർ എന്നിവരാണ് കോൺഗ്രസിൽനിന്ന് പിഎസ്സി അംഗങ്ങളായി അന്തിമ പട്ടികയിലിടംപിടിച്ചിരിക്കുന്നത്. ഷാഫി ചാലിയമാകും ലീഗിന്റെ പിഎസ്സി അംഗം.
ആർ.സനൽകുമാറിന് പകരം നേരത്തെ കെ.സി.വേണുഗോപാൽ പക്ഷം സുധാമേനോനെയാണ് നിർദേശിച്ചത്. എന്നാൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇതിനെ എതിർത്തതായാണ് വിവരം. തുടർന്നാണ് കെ.സി.പക്ഷക്കാരൻ തന്നെയായ ആർ.സനൽകുമാറിനെ നിർദേശിച്ചത്. മന്ത്രിമാരായ എ.പി.അനിൽകുമാറും സണ്ണി ജോസഫും നിയമനങ്ങൾ സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശനങ്ങൾ നടത്തിയതായാണ് വിവരം. ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നായിരുന്നു ഇവരുടെ പരാതി.
Content Highlights: New Kerala PSC members list finalized after internal consensus., Congress gets four positions including G. Gopakumar, Ramesh M. Thampi, Rosamma Philip, and R. Sanal Kumar., IUML secures one position with Shafi Chaliyam., Internal disputes and debates raised during the cabinet meeting regarding the appointments.