അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ ആദ്യ റാങ്കുകാർക്ക് നിയമനം; കഴിഞ്ഞ സർക്കാർ മൂന്നുവർഷം അടയിരുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പട്ടികയിലെ മൂന്ന് റാങ്കുകാർക്ക് നിയമനം നൽകാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നേരത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞിരുന്നു
പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം, മൂന്ന് കൊല്ലം റാങ്ക് ലിസ്റ്റിന് മുകളിൽ അടയിരുന്നതല്ലാതെ കഴിഞ്ഞ സർക്കാർ നിയമനം നൽകാൻ ഒരു ശ്രമവും നടത്തിയില്ലെന്നും മന്ത്രി റോജി വിമർശിച്ചു.
'പ്രതിസന്ധികളെയും സാങ്കേതിക തടസ്സങ്ങളെയും മറികടന്ന് സോഷ്യോളജി, ഫിലോസഫി, ഉറുദു എന്നീ മൂന്ന് ലിസ്റ്റുകളിലെ ഒന്നാം റാങ്കുകാർ കോളേജ് അദ്ധ്യാപകരായി മാറുകയാണ്. പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം, മൂന്ന് കൊല്ലം റാങ്ക് ലിസ്റ്റിന് മുകളിൽ അടയിരുന്നതല്ലാതെ കഴിഞ്ഞ സർക്കാർ നിയമനം നൽകാൻ ഒരു ശ്രമവും നടത്തിയില്ല. എന്നാൽ യു.ഡി.എഫ്. സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടി എന്നുമാത്രമല്ല, സർക്കാരിന് സാമ്പത്തിക ഭാരം ഉണ്ടാകുമെങ്കിലും സാങ്കേതികതകളെ മറികടന്ന്, സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ഉദ്യോഗാർത്ഥികളെ ചേർത്ത് നിർത്തുകയാണ്. അസിസ്റ്റന്റ് പ്രൊഫസർ ലോ (Law) റാങ്ക് ലിസ്റ്റിൽ നിന്ന് 35 ഓളം നിയമനങ്ങൾ നടത്താൻ ഈ സർക്കാർ തീരുമാനമെടുത്തത് അധികാരമേറ്റ് 100 ദിവസങ്ങൾ തികയുന്നതിന് മുൻപായിരുന്നു. വിവിധ ലിസ്റ്റുകളിൽ നിന്ന് കൂടുതൽ പേർക്ക് നിയമനം നൽകാനുള്ള സാധ്യതകൾ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സർക്കാർ പാവപ്പെട്ട ഉദ്യോഗാർത്ഥികളോട് കാണിച്ച കൊടിയ നീതികേട് ഒരിക്കലും ആവർത്തിക്കാൻ ഈ സർക്കാർ ആഗ്രഹിക്കുന്നില്ല. രാത്രിയും പകലുമില്ലാതെ കഠിനാധ്വാനം ചെയ്ത്, പി.എസ്.സി. പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയിട്ടും, ഒരു നിയമന ഉത്തരവിനായി വർഷങ്ങളോളം കണ്ണീരോടെ കാത്തിരിക്കേണ്ടി വന്ന് ഒടുവിൽ നിരാശ ബാധിച്ച ഉദ്യോഗാർത്ഥികൾ അന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രക്കിടയിൽ നേരിൽ കണ്ട് വേദന പങ്കുവെച്ചതാണ്. അന്ന് നൽകിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെടുന്നത്.
അധ്യാപന ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ടവർക്ക് ആശംസകൾ..' മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..
UDF സർക്കാർ അധികാരമേറ്റിട്ട് ഇന്ന് 6 മാസം തികയുകയാണ്. PSC അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ എണ്ണിയെടുക്കാവുന്ന ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ, ഒന്നാം റാങ്കുകാർക്കെങ്കിലും സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകണമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇന്ന് യാഥാർഥ്യമാവുകയാണ്. പ്രതിസന്ധികളെയും സാങ്കേതിക തടസ്സങ്ങളെയും മറികടന്ന് സോഷ്യോളജി, ഫിലോസഫി, ഉറുദു എന്നീ മൂന്ന് ലിസ്റ്റുകളിലെ ഒന്നാം റാങ്കുകാർ കോളേജ് അദ്ധ്യാപകരായി മാറുകയാണ്.
പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം, മൂന്ന് കൊല്ലം റാങ്ക് ലിസ്റ്റിന് മുകളിൽ അടയിരുന്നതല്ലാതെ കഴിഞ്ഞ സർക്കാർ നിയമനം നൽകാൻ ഒരു ശ്രമവും നടത്തിയില്ല. എന്നാൽ UDF സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടി എന്നുമാത്രമല്ല, സർക്കാരിന് സാമ്പത്തിക ഭാരം ഉണ്ടാകുമെങ്കിലും സാങ്കേതികതകളെ മറികടന്ന്, സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ഉദ്യോഗാർത്ഥികളെ ചേർത്ത് നിർത്തുകയാണ്. അസിസ്റ്റന്റ് പ്രൊഫസർ ലോ (Law) റാങ്ക് ലിസ്റ്റിൽ നിന്ന് 35 ഓളം നിയമനങ്ങൾ നടത്താൻ ഈ സർക്കാർ തീരുമാനമെടുത്തത് അധികാരമേറ്റ് 100 ദിവസങ്ങൾ തികയുന്നതിന് മുൻപായിരുന്നു. വിവിധ ലിസ്റ്റുകളിൽ നിന്ന് കൂടുതൽ പേർക്ക് നിയമനം നൽകാനുള്ള സാധ്യതകൾ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സർക്കാർ പാവപ്പെട്ട ഉദ്യോഗാർത്ഥികളോട് കാണിച്ച കൊടിയ നീതികേട് ഒരിക്കലും ആവർത്തിക്കാൻ ഈ സർക്കാർ ആഗ്രഹിക്കുന്നില്ല. രാത്രിയും പകലുമില്ലാതെ കഠിനാധ്വാനം ചെയ്ത്, ജടഇ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയിട്ടും, ഒരു നിയമന ഉത്തരവിനായി വർഷങ്ങളോളം കണ്ണീരോടെ കാത്തിരിക്കേണ്ടി വന്ന് ഒടുവിൽ നിരാശ ബാധിച്ച ഉദ്യോഗാർത്ഥികൾ അന്ന് പ്രതിപക്ഷ നേതാവ് അറ്. വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്രക്കിടയിൽ നേരിൽ കണ്ട് വേദന പങ്കുവെച്ചതാണ്. അന്ന് നൽകിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെടുന്നത്.
അധ്യാപന ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ടവർക്ക് ആശംസകൾ..
Content Highlights: Appointments announced for top rank holders in Sociology, Philosophy, and Urdu PSC lists., UDF government extended rank list validity by 6 months., Supernumerary posts created to accommodate candidates despite financial burdens., Over 35 appointments made from the Assistant Professor Law rank list within the first 100 days of the government.