ഇപ്പോൾ വൈദ്യുതി പ്രതിസന്ധിയില്ല, വരുമ്പോൾ തീരുമാനം ഉണ്ടാകും-എ.പി അനിൽകുമാർ

കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി പ്രതിസന്ധിയില്ലെന്നും പ്രതിസന്ധി വരുമ്പോൾ അപ്പോൾ തീരുമാനമെടുക്കുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റും റവന്യൂമന്ത്രിയുമായ എ.പി അനിൽ കുമാർ. മന്ത്രിസഭ ആയാലും കെ.എസ്.ഇ.ബി ആയാലും ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അത് ആവശ്യം വരുമ്പോൾ ലഭ്യമാക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാൻഡ് സമയം ആകുമ്പോൾ തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. പല പേരുകൾ മാധ്യമങ്ങളാണ് പറയുന്നത്. അതിനെല്ലാം തനിക്ക് മറുപടി പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സഭ നിർദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറി ആക്കിയെന്ന തലശ്ശേരി രൂപതാ ബിഷപ്പ് ജോസഫ് പ്ലാംപ്ലേനിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറപടി പറയാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു.
Content Highlights: AP Anil Kumar clarifies there is no current power crisis in Kerala., KSEB aims to provide electricity at the lowest possible rates., KPCC President decision will be made by the high command at the right time.