ഡ്യൂട്ടിയുടെ ഭാഗമല്ലാതെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ യൂണിഫോം വേണ്ട; പോലീസിന് നിർദേശം

തിരുവനന്തപുരം: നിയപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതിന് വിലക്കുമായി സംസ്ഥാന പോലീസ് മേധാവി.
ഡ്യൂട്ടിയുടെ ഭാഗമല്ലാതെ ആരാധനാലയങ്ങളിലെ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ യൂണിഫോം വേണ്ടെന്നാണ് റവാഡ ചന്ദ്രശേഖറിന്റെ സർക്കുലർ. പോലീസുകാർ മതപരമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ റീൽസായും മറ്റും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണിത്.
Content Highlights: State Police Chief issues mandate prohibiting uniforms at religious ceremonies., Restriction applies to inaugurations, festivals, and places of worship., Move follows concerns over viral social media reels featuring uniformed officers., Aims to uphold professional neutrality and departmental decorum.