പുതുവര്‍ഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്

കോട്ടയം: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി. അനില്‍ കാന്ത്. കേരള പോലീസിലെ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ കൂടുതല്‍ പാര്‍ക്കിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേട്ടതുള്ളല്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: kerala police dgp anil kant on police special drive against drugs on new year