വെടിയുണ്ട നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല, എന്റെ കാലത്തും കാണാതായിട്ടുണ്ടാകാം-കോടിയേരി

തിരുവനന്തപുരം: കേരള പോലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
'പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പോലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല. ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പോലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അത് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുക' കോടിയേരി പറഞ്ഞു.
അതേസമയം പരിശോധന നടത്തിയാല്‍ പോയ തോക്കുകള്‍ അവിടെത്തന്നെ കണ്ടെത്താനാകും. അതിന്റെ കണക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചതിലുള്ള പിഴവുകള്‍ക്കാണ് സാധ്യത. സിഐജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കുമ്പോള്‍ അക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നോ എന്ന് സി.എ.ജി.തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തണം. സി.എ.ജി. റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പറയാനാവില്ല. എ.ജി. പത്രസമ്മേളനം നടത്തി ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞത് അസാധാരണ നടപടിയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കട്ടെ എന്നും കോടിയേരി പറഞ്ഞു.
Content Highlights: Kerala Police Bullet Missing-CAG Report-kodiyeri balakrishnan
Content Highlights: