പുതുവത്സരാഘോഷത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയില്‍ വീണ് യുവാവ് മരിച്ചു

എബിന്‍ | Photo: Special Arrangement
എബിന്‍ | Photo: Special Arrangement

മൂലമറ്റം : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലാണ് സംഭവം.

കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. മൂന്നു കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനിറങ്ങിയതായിരുന്നു എബിന്‍. യാത്രയ്ക്കിടെ ചാത്തന്‍പാറയില്‍ കാഴ്ച കാണാനിറങ്ങി. അതിനിടയിലാണ് ദുരന്തം. 

മൂലമറ്റത്തുനിന്നും അഗ്‌നിരക്ഷാ സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയില്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ചികില്‍സയിലിരിക്കെ ബുധനാഴ്ച എട്ടുമണിയോടെയാണ് മരണം. സംഭവത്തില്‍  കാഞ്ഞാര്‍ പോലീസ് നടപടി സ്വീകരിച്ചു.

Content Highlights: kumbankanam new year accident death