നിധിൻ അഗർവാളോ റവാഡ ചന്ദ്രശേഖറോ; സംസ്ഥാന പോലീസ് മേധാവിയെ ഇന്നറിയാം

പ്രതീകാത്മക ചിത്രം. photo: screengrab/ mathrubhumi
പ്രതീകാത്മക ചിത്രം. photo: screengrab/ mathrubhumi

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി നിധിൻ അഗർവാളോ റവാഡ ചന്ദ്രശേഖറോ എന്ന് തിങ്കളാഴ്ച അറിയാം. രാവിലെ നടക്കുന്ന മന്ത്രിസഭായോഗത്തിലാകും തീരുമാനം.

നിധിൻ അഗർവാളാണ് മേധാവിയാകുന്നതെങ്കിൽ നാളെത്തന്നെ ചുമതലയേൽക്കും. റവാഡ ചന്ദ്രശേഖറിനെയാണ് നിയമിക്കുന്നതെങ്കിൽ കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചശേഷമാകും ചുമതലയേറ്റെടുക്കൽ. തിങ്കളാഴ്ച വൈകീട്ടോടെ നിലവിലെ മേധാവി ഷേഖ് ദർവേശ് സാഹേബ് സ്ഥാനമൊഴിയും.

റോഡ് സുരക്ഷാ അതോറിറ്റി ചെയർമാനായ നിധിൻ അഗർവാൾ, അതിർത്തിരക്ഷാസേനയുടെ ഡയറക്ടറായിരിക്കെയാണ് കേരളത്തിലേക്ക് വന്നത്. റവാഡയാകട്ടെ സിബിഐയുടെ സ്പെഷ്യൽ ഡയറക്ടറാണിപ്പോൾ. ഓഗസ്റ്റ് ഒന്നുമുതൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാ സെക്രട്ടറിയായി നിയമനം കിട്ടിയിട്ടുണ്ട്.

Content Highlights: kerala-new-police-chief-decision-today