നേറ്റിവിറ്റി കാർഡ് ഈ സർക്കാരിന്റെ കാലത്തില്ല

തിരുവനന്തപുരം: മലയാളികൾക്ക് നേറ്റിവിറ്റി കാർഡ് നൽകാൻ നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബിൽ ഇതുവരെ മന്ത്രിസഭ അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടില്ല. വേണമെങ്കിൽ കാര്യോപദേശക സമിതി ചേർന്ന് നിയമനിർമാണത്തിന് സമയം കണ്ടെത്താം. അതിനുള്ള സമയം ഈ വൈകിയവേളയിൽ ഇല്ല.
നിയമസഭാ സമ്മേളനം കഴിഞ്ഞ് വേണമെങ്കിൽ ഓർഡിനൻസ് ഇറക്കാം. എന്നാലത് ഗവർണർ അംഗീകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡുകൾ വിതരണം ചെയ്യാൻ ഈ സർക്കാരിന്റെകാലത്ത് കഴിയില്ല.
Content Highlights: Native Card Legislation in Kerala: Government Faces Time Constraints for Implementation