'മിനിസ്റ്റേഴ്സ് വാക്ക്...'; കൈത്തറിക്കായി റാമ്പില്‍ ചുവടുവെച്ച് മന്ത്രി പി. രാജീവ്

ദേശീയ കൈത്തറിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ കൈത്തറിവസ്ത്രം ധരിച്ച് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ വിദ്യാര്‍ഥികളായ ജെസ്ന, അനില്‍കൃപ എന്നിവരോടൊപ്പം റാമ്പ് വാക്ക് നടത്തുന്ന മന്ത്രി പി.രാജീവ്

തിരുവനന്തപുരം: കൈത്തറിയുടെ സന്ദേശം പ്രചരിപ്പിക്കാനായി, കൈത്തറിയില്‍ നിര്‍മിച്ച വസ്ത്രങ്ങളണിഞ്ഞ് റാമ്പില്‍ മന്ത്രി പി.രാജീവ് ചുവടുവെച്ചു. പച്ചയില്‍ വെള്ള വരകളുള്ള ഷര്‍ട്ടും പച്ചക്കരയുള്ള മുണ്ടും ധരിച്ചാണ് മന്ത്രി വേദിയിലെത്തിയത്. ദേശീയ കൈത്തറിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാഷന്‍ ഷോയിലായിരുന്നു മന്ത്രിയുടെ റാമ്പ് വാക്ക്.

ജില്ലയില്‍ പുതുതായി ആരംഭിച്ച മൂന്ന്് കൈത്തറി ക്ലസ്റ്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആളുകള്‍ ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി ഉപദേശിച്ചു.

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് മന്ത്രി റാമ്പ് വാക്ക് നടത്തിയത്.

Content Highlights: Minister Promotes Handloom in Fashion Show