മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു; മാതൃഭൂമിക്ക് മൂന്ന് ഫെലോഷിപ്പുകള്‍

ഡോ. ഒ.കെ. മുരളീകൃഷ്ണന്‍, ടി,ജെ. ശ്രീജിത്ത്, അമൃത എ.യു.
ഡോ. ഒ.കെ. മുരളീകൃഷ്ണന്‍, ടി,ജെ. ശ്രീജിത്ത്, അമൃത എ.യു.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാ​ഗങ്ങളിലായി മാതൃഭൂമിയ്ക്ക് മൂന്ന് ഫെലോഷിപ്പുകൾ ലഭിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ. ഒ.കെ.  മുരളീകൃഷ്ണൻ, സീനിയർ റിപ്പോർട്ടർ ടി. ജെ. ശ്രീജിത്ത്, മാതൃഭൂമി ഡോട് കോം കണ്ടന്റ് റൈറ്റർ അമൃത എ.യു. എന്നിവരാണ് ഫെലോഷിപ്പിന് അർഹത നേടിയത്. മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാർഷിക ഫെലോഷിപ്പുകൾ നൽകിവരുന്നത്.

ഒരുലക്ഷം രൂപയുടെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിനാണ് ഡോ. ഒ.കെ. മുരളീ കൃഷ്ണന്‍ അർഹനായത്. പതിനായിരം രൂപ വീതമുള്ള ഫെലോഷിപ്പിന് ടി. ജെ. ശ്രീജിത്ത്, അമൃത എ.യു എന്നിവരും അർഹരായി. 

ഫെലോഷിപ്പ് ലഭിച്ച മറ്റുള്ളവർ-

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം. ഒരുലക്ഷം രൂപയുടെ ഫെലോഷിപ്പിന് അർഹത നേടി. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ഷിന്റോ ജോസഫ്- മലയാള മനോരമ, പി.വി.കുട്ടന്‍- കൈരളി ടിവി, പി.എസ്. വിനയ-ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി, കെ.എസ്.ഷംനോസ്-മാധ്യമം, ജി.ബാബുരാജ്- ജനയുഗം, സി.നാരായണന്‍, ഡോ.നടുവട്ടം സത്യശീലന്‍,നീതു സി.സി.-മെട്രോവാര്‍ത്ത എന്നിവര്‍ക്ക് ലഭിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ.എല്‍- ഇന്ത്യ ടുഡേ, സജി മുളന്തുരുത്തി- മലയാള മനോരമ, അനു എം.- മലയാളം ദിനപത്രം, അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍, അഖില നന്ദകുമാര്‍- ഏഷ്യാനെറ്റ് ന്യൂസ്, ശ്യാമ.എന്‍.ബി.- കൊച്ചി എഫ്.എം., സുപ്രിയ സുധാകര്‍- ദേശാഭിമാനി, റഷീദ് ആനപ്പുറം-ദേശാഭിമാനി, സിജോ പൈനാടത്ത്- ദീപിക, ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം, വി.ജയകുമാര്‍-കേരളകൗമുദി, മൊഹമ്മദ് ബഷീര്‍ കെ. -ചന്ദ്രിക ദിനപത്രം എന്നിവര്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി.അച്യുതന്‍, ഡോ.പി.കെ.രാജശേഖരന്‍, ഡോ.മീന ടി.പിളള , ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 21-ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Content Highlights: Kerala Media Academy Fellowships, Dr. O K Murali Krishnan, TJ Sreejith, Amritha A U