നിലീന അത്തോളിക്കും ആര്‍.അനൂപിനും കേരള മീഡിയ അക്കാദമി അവാര്‍ഡ്

നിലീന അത്തോളി, ആര്‍ അനൂപ്
നിലീന അത്തോളി, ആര്‍ അനൂപ്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി 2019 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള  എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മാതൃഭൂമി ഡോട്ട്കോമിലെ സബ്എഡിറ്റർ നിലീന അത്തോളി അര്‍ഹയായി. മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച 'സാക്ഷര കേരളത്തിലെ  ഭര്‍തൃ ബലാത്സംഗങ്ങള്‍' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. 

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി നേമം ബ്യൂറോയിലെ ആര്‍.അനൂപ് അര്‍ഹനായി. വെള്ളായണിക്കായല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുളള വെള്ളായണിക്കായലിനെ കാക്കാം എന്ന റിപ്പോര്‍ട്ടാണ് അനൂപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച എഡിറ്റോറിയല്‍-കെ ഹരികൃഷ്ണന്‍(മലയാള മനോരമ), മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ട്-റിച്ചാര്‍ഡ് ജോസഫ്(ദീപിക),മികച്ച ന്യൂസ് ഫോട്ടോഗ്രഫി-മനു ഷെല്ലി(മെട്രോവാര്‍ത്ത)മികച്ച ന്യൂസ് ഫോട്ടോഗ്രഫി പ്രോത്സാഹന സമ്മാനം-ദീപപ്രസാദ്(ടൈംസ് ഓഫ് ഇന്ത്യ) മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍-സുനില്‍ ബേബി(മീഡിയ വണ്‍).ശരത്ചന്ദ്രന്‍(ന്യൂസ് 18), സാനിയോ(ഏഷ്യാനെറ്റ്) എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. 

Content Highlights: