ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി LDF; യുഡിഎഫിന്റെ ഏഴു സീറ്റുകൾ പിടിച്ചെടുത്തു, നാല് സീറ്റ് UDF തിരിച്ചുപിടിച്ചു

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് സമ്പൂർണ്ണം ഫലം ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ വിജയി
1.തിരുവനന്തപുരം- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എൽഡിഎഫ് (യുഡിഎഫ്)
2.തിരുവനന്തപുരം- വർക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂർ- എൽഡിഎഫ്- (എൽഡിഎഫ്)
3.തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കൽ- എൽഡിഎഫ് (യുഡിഎഫ്)
4.തിരുവനന്തപുരം- തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ് (യുഡിഎഫ്)
5.തിരുവനന്തപുരം- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്- കല്ലറ-യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)
6.പത്തനംതിട്ട- കുറ്റൂർ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ് (യുഡിഎഫ്), സിറ്റിങ് സീറ്റിൽ എൽഡിഎഫ് മൂന്നാമതായി. UDF ജയിച്ചത് 2 വോട്ടിന്
7.പത്തനംതിട്ട- കുന്നന്താനം ഗ്രാമപഞ്ചായത്ത്- വള്ളോക്കുന്ന്- യുഡിഎഫ് (എൽഡിഎഫ്)
8.പത്തനംതിട്ട-അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- കല്ലേലി-യുഡിഎഫ് (യുഡിഎഫ്)
9.പത്തനംതിട്ട- റാന്നി ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പടി-യുഡിഎഫ് (യുഡിഎഫ്)
10.കോട്ടയം-മീനടം ഗ്രാമപഞ്ചായത്ത്- ചീരംകുളം-യുഡിഎഫ് (യുഡിഎഫ്)
11.കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എൽഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്), ചങ്ങനാശ്ശേരി എംഎൽഎയുടെ സിറ്റിങ് സീറ്റിലാണ് LDF ലീഡ് ചെയ്യുന്നത്
12.കോട്ടയം- പാമ്പാടി ഗ്രാമ പഞ്ചായത്ത് - കുമ്പന്താനം- എൽഡിഎഫ് (യുഡിഎഫ്)
13.ഇടുക്കി-മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ് (എൽഡിഎഫ്)
14.എറണാകുളം-വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ് (യുഡിഎഫ്)
15.എറണാകുളം-പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20 (ട്വന്റി 20)
16.എറണാകുളം-പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- (എൽഡിഎഫ്) എൽഡിഎഫ്
17.എറണാകുളം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-അയ്യപ്പൻകാവ്- യുഡിഎഫ് (യുഡിഎഫ്)
18.തൃശ്ശൂർ-വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)
19.തൃശ്ശൂർ-വള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്-എടത്തിരിഞ്ഞി-എൽഡിഎഫ് (എൽഡിഎഫ്)
20.തൃശ്ശൂർ-തളിക്കുളം ഗ്രാമപഞ്ചായത്ത്- ആര്യംപാടം-എൽഡിഎഫ് (എൽഡിഎഫ്)
21.തൃശ്ശൂർ- ചേലക്കര ഗ്രാമപഞ്ചായത്ത്- കുറുമല കിഴക്കുമുറി- യുഡിഎഫ് (എൽഡിഎഫ്)
22.തൃശ്ശൂർ-ചാലക്കുടി മുനിസിപ്പാലിറ്റി-മുനിസിപ്പൽ ഓഫീസ്- യുഡിഎഫ് (യുഡിഎഫ്)
23.പാലക്കാട്- പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള- എൽഡിഎഫ് (എൽഡിഎഫ്)
24.പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്-പല്ലശ്ശന- എൽഡിഎഫ് ലീഡ് ചെയ്യുന്നു (എൽഡിഎഫ്)
25.പാലക്കാട്- ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി- പരുത്തിക്കാവ്- (എൽഡിഎഫ് ടോസിലൂടെ വിജയിച്ചു) യുഡിഎഫ്, സുമേഷ് അച്യുതൻ എംഎൽഎയുടെ സിറ്റിങ് സീറ്റ്
26.പാലക്കാട്- മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗർ- എൽഡിഎഫ് (എൽഡിഎഫ്)
27.പാലക്കാട്-ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ- എൽഡിഎഫ് (യുഡിഎഫ്)
28.പാലക്കാട്- കരിമ്പ ഗ്രാമപഞ്ചായത്ത്- വെട്ടം-യുഡിഎഫ് (യുഡിഎഫ്)
29.പാലക്കാട്- ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോർണർ- യുഡിഎഫ് (എൽഡിഎഫ്)
30.മലപ്പുറം-വേങ്ങര ഗ്രാമപഞ്ചായത്ത്- പൂങ്കുടായ- യുഡിഎഫ് (യുഡിഎഫ്)
31.മലപ്പുറം-മങ്കട ഗ്രാമപഞ്ചായത്ത്- കടന്നമണ്ണ- എൽഡിഎഫ് (എൽഡിഎഫ്)
32.മലപ്പുറം- കാലടി ഗ്രാമപഞ്ചായത്ത്- വെറൂർ- എൽഡിഎഫ് (എൽഡിഎഫ്)
33.മലപ്പുറം- താനാളൂർ ഗ്രാമപഞ്ചായത്ത്- മൂലക്കൽ- യുഡിഎഫ് (യുഡിഎഫ്)
34.കോഴിക്കോട്- കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻൃ കുറ്റിച്ചിറ- യുഡിഎഫ് (യുഡിഎഫ്)
35.കണ്ണൂർ- പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- എൽഡിഎഫ് (യുഡിഎഫ്)
36.കണ്ണൂർ- മട്ടന്നൂർ മുനിസിപ്പാലിറ്റി- ഉരുവച്ചാൽ-എൽഡിഎഫ് (എൽഡിഎഫ്)
37.വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -പള്ളിക്കൽ- യുഡിഎഫ് (യുഡിഎഫ്)
38.കാസർകോട്- പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട്- എൽഡിഎഫ് (എൽഡിഎഫ്)
| ക്രമ നമ്പർ | വിജയിച്ച മുന്നണി | തദ്ദേശ സ്ഥാപനം (LB Name) | വാർഡിന്റെ പേര് | വിജയിച്ച സ്ഥാനാർഥി | ഭൂരിപക്ഷം (Margin) |
|---|---|---|---|---|---|
| 1 | എൽ.ഡി.എഫ് | ചിറയിൻകീഴ് | അഞ്ചുതെങ്ങ് | ബിജിമോൾ. എസ് | 359 |
| 2 | എൽ.ഡി.എഫ് | വർക്കല | ഒറ്റൂർ | പി. ബീന | 925 |
| 3 | യുഡിഎഫ് | വടക്കാഞ്ചേരി | തളി | രവീന്ദ്രൻ | 170 |
| 4 | എൽ.ഡി.എഫ് | വെള്ളാങ്ങല്ലൂർ | എടത്തിരിഞ്ഞി | രമേഷ് വി ആർ | 1247 |
| 5 | എൽ.ഡി.എഫ് | മലമ്പുഴ | ഹേമാംബികാ നഗർ | തൗഷിക. എം | 827 |
| 6 | എൽ.ഡി.എഫ് | ആലത്തൂർ | അത്തിപ്പൊറ്റ | രേഖ സന്തോഷ് | 790 |
| 7 | യു.ഡി.എഫ് | മാനന്തവാടി | പള്ളിക്കൽ | ലീല ഗോവിന്ദൻ | 331 |
| 8 | യു.ഡി.എഫ് | കൊച്ചി | അയ്യപ്പൻകാവ് | അജിത്കുമാർ എ കെ | 549 |
| 9 | യു.ഡി.എഫ് | കോഴിക്കോട് | കുറ്റിച്ചിറ | ഫർസീന | 436 |
| 10 | യു.ഡി.എഫ് | തിരുവനന്തപുരം | കല്ലറ | അമി തിലക് | 3019 |
| 11 | എൽ.ഡി.എഫ് | കോട്ടയം | തൃക്കൊടിത്താനം | മഞ്ജു സുജിത്ത് | 2140 |
| 12 | എൽ.ഡി.എഫ് | പാലക്കാട് | പല്ലശ്ശന | വി.പൊന്നുക്കുട്ടൻ | 6150 |
| 13 | യു.ഡി.എഫ് | തിരുപ്പുറം | പഴയകട | സുനിൽ സി എസ് | 169 |
| 14 | എൽ.ഡി.എഫ് | മംഗലപുരം | മുണ്ടയ്ക്കൽ | രമ്യ . വി. തുളസി | 139 |
| 15 | യു.ഡി.എഫ് | കുന്നന്താനം | വള്ളോക്കുന്ന് | രാധാമണിയമ്മ | 2 |
| 16 | യു.ഡി.എഫ് | കുറ്റൂർ | ഓതറ | രബീഷ് മോൻ രവി | 148 |
| 17 | യു.ഡി.എഫ് | റാന്നി | ബ്ലോക്ക് പടി | രമ്യാ മോൾ എം ആർ | 5 |
| 18 | യു.ഡി.എഫ് | അരുവപ്പുലം | കല്ലേലി | അനില | 112 |
| 19 | എൽ.ഡി.എഫ് | പാമ്പാടി | കുമ്പന്താനം | സണ്ണി വർഗീസ് | 66 |
| 20 | യു.ഡി.എഫ് | മീനടം | ചീരംകുളം | പ്രീത പ്രസാദ് | 162 |
| 21 | യു.ഡി.എഫ് | മുട്ടം | തുടങ്ങനാട് | എൽസമ്മ ടോം എടേട്ട് | 188 |
| 22 | യു.ഡി.എഫ് | വടക്കേക്കര | മടപ്ലാതുരുത്ത് - ഈസ്റ്റ് | ജോസ് കുനിയത്തോടത്ത് | 140 |
| 23 | ട്വന്റി 20 | പൂതൃക്ക | കോലഞ്ചേരി ഈസ്റ്റ് | ദീനാമ്മ ജേക്കബ് | 96 |
| 24 | എൽ.ഡി.എഫ് | പാറക്കടവ് | പുളിയനം സൗത്ത് | സുഗന്ധി ജോഷി | 207 |
| 25 | യു.ഡി.എഫ് | ചേലക്കര | കുറുമല കിഴക്കുമുറി | രജിത നെച്ചിക്കോട്ടിൽ | 73 |
| 26 | എൽ.ഡി.എഫ് | തളിക്കുളം | ആര്യമ്പാടം | വിജി കൃഷ്ണഘോഷ് | 29 |
| 27 | യു.ഡി.എഫ് | ശ്രീകൃഷ്ണപുരം | രാഗം കോർണർ | ഗിരീശൻ | 48 |
| 28 | യു.ഡി.എഫ് | കരിമ്പ | വെട്ടം | അബ്ദുൾ ജലീൽ എ എ | 335 |
| 29 | എൽഡിഎഫ് | പട്ടഞ്ചേരി | പാറക്കാട്ടുച്ചള്ള | ബിന്ദുകുമാരി | 18 |
| 30 | എൽഡിഎഫ് | മങ്കട | കടന്നമണ്ണ | പാത്തുട്ടി അബ്ദുൾ റഹിമാൻ | 49 |
| 31 | യു.ഡി.എഫ് | താനാളൂർ | മൂലക്കൽ | ബുഷറ ടീച്ചർ | 488 |
| 32 | യു.ഡി.എഫ് | വേങ്ങര | പൂങ്ങുടയ | കെ പി ഹസീന ഫസൽ | 808 |
| 33 | എൽ.ഡി.എഫ് | കാലടി | വേരൂർ | അഭിലാഷ് | 341 |
| 34 | എൽ.ഡി.എഫ് | പെരളശ്ശേരി | ബാവോട് ഈസ്റ്റ് | കെ വി രതീശൻ | 65 |
| 35 | എൽ.ഡിഎഫ് | പിളിക്കോട് | പിളിക്കോട് | ഓമന ടി | 297 |
| 36 | യു.ഡി.എഫ് | ചാലക്കുടി | മുനിസിപ്പൽ ഓഫീസ് | വി ഒ പൈലപ്പൻ | 345 |
| 37 | എൽ.ഡി.എഫ് | ചിറ്റൂർ-തത്തമംഗലം | പരുത്തിക്കാവ് | വി തുളസീധരൻ | 0 (ടോസിൽ എൽഡിഎഫ്) |
| 38 | എൽ.ഡി.എഫ് | മട്ടന്നൂർ | ഉരുവച്ചാൽ | എ.കെ. സുരേഷ്കുമാർ | 276 |
Content Highlights: LDF won 18 seats out of 38 wards in the local body by-elections., UDF secured victory in 19 seats., Twenty-20 retained the Kolancherry East ward in Puthencruz panchayat., LDF captured 7 seats from UDF, while UDF took 4 seats from LDF., BJP did not win any seats in this by-election round.