ഒക്ടോബർ 15 മുതൽ രണ്ടായിരം രൂപയ്ക്ക് മുകളിൽ യുപിഐ പേമന്റുകൾ സ്വീകരിക്കില്ല-ഹോട്ടലുടമകൾ

കൊച്ചി: ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും, റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. പേമന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണിത്.
സൗകര്യപ്രദമായി പണം കൈമാറുവാൻ കഴിയുന്ന യു.പി.ഐ. സംവിധാനത്തിൽ ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ ഇടപാടുകളെ നിരുത്സാഹപ്പെടുത്തും. 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം അധികൃതർ പിൻവലിക്കുകയോ, ഫീസിന്റെ പരിധി പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായി ഉയർത്തുകയോ വേണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും വ്യക്തമാക്കി.
Content Highlights: Kerala Hotel and Restaurant Association announced stopping UPI payments above Rs 2000 starting October 15., Protest against the move to levy fees on UPI transactions exceeding Rs 2000., Association demands the withdrawal of fees or increasing the threshold to Rs 10,000., Led by Association President G. Jayapal and General Secretary N. Abdul Razak.