വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷംരൂപ സഹായധനം

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകുമെന്നും മറ്റു അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നും സർക്കാർ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
മരണപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുക.
അപകടത്തിൽ മരണപ്പെട്ട അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, വാഹനത്തിന്‍റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക്, ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കിൽ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ശമ്പള കമ്മീഷൻ
പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
Content Highlights: 10 lakh compensation for families of 5 non-insured victims., Full medical expense coverage for injured survivors., Additional insurance claims allowed alongside relief funds., Approval of 14 new posts for the 12th Pay Commission.