ചൊവ്വാഴ്ച ഏഴുമണിക്ക് അടയ്ക്കും; രണ്ടുദിവസം ബെവറജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ചാണ് സെപ്റ്റംബര്‍ 30-ന് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്ക്കുന്നത്.

ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ഇതിനുശേഷം ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ഔട്ട്‌ലെറ്റുകള്‍ പിന്നീട് തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും.

Content Highlights: Kerala beverage outlets will close at 7 PM on Sept 30 for stocktaking. Closed Oct 1 (Dry Day) & Oct 2 (Gandhi Jayanti). Reopening Oct 3. Consumerfed shops also affected.