കസ്റ്റഡി മർദനത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് മർദിച്ചതായും സംസ്ഥാനത്ത് ലോക്കപ്പ് മർദനത്തിന്റെ പരാതികളും തെളിവുകളും പുറത്തുവന്നിട്ടും പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യവും സഭയിൽ ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം.
റോജി എം. ജോൺ, കെ.പി.എ. മജീദ്, മോൺസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരാണ് നോട്ടീസ് നൽകിയത്. വലിയ തോതിൽ സമൂഹത്തിൽ പ്രതികരണം ഉണ്ടായിട്ടുണ്ട്. സമൂഹം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന വിഷയമായതിനാൽ സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭ നിർത്തിവെച്ച് 12 മണി മുതൽ 2 മണി വരെ വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകി.
Content Highlights: Opposition moves adjournment motion in Kerala Assembly to discuss alleged police brutality