സത്യപ്രതിജ്ഞാ ലംഘനം, മന്ത്രി രാജിവെക്കണം-കെമാല്‍ പാഷ

കെമാല്‍ പാഷ | ചിത്രം: മാതൃഭൂമി
കെമാല്‍ പാഷ | ചിത്രം: മാതൃഭൂമി

കൊച്ചി: മന്ത്രി സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭരണഘടനയുടെ ബലത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ വ്യക്തിയാണ് സജി ചെറിയാന്‍. ഒരു കാരണവശാലും അദ്ദേഹം അധികാരത്തില്‍ തുടരരുതെന്നും കെമാല്‍ പാഷ പറഞ്ഞു.

അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം. അല്ലാത്ത പക്ഷം മുഖ്യമന്ത്രിയും അങ്ങനെ കരുതുന്നുവന്ന് ചിന്തിക്കേണ്ടി വരും. വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ കേസെടുക്കുന്ന പോലെയല്ല കാര്യങ്ങളെന്നും കെമാല്‍ പാഷ പറഞ്ഞു.

വിവരം കെട്ടവന്‍മാര്‍ ഒരുപാട് പുറത്തുണ്ട്. അവര്‍ക്ക് ഇത്തരം പ്രസ്താവനകള്‍ നടത്താം. എന്നാല്‍ ഒരു മന്ത്രിക്കും ജഡ്ജിക്കും അതിന് അനുമതയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

Content Highlights: Kemal Pasha Against Saji Cheriyan