തിരുവനന്തപുരത്ത് കതിനയ്ക്ക് തീപിടിച്ച് വീട്ടിൽ പൊട്ടിത്തെറി; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കതിനയ്ക്ക് തീപിടിച്ച് വീട്ടിൽ പൊട്ടിത്തെറി. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തിൽ പരിക്കേറ്റ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിന് സമീപത്തുള്ള കതിന സൂക്ഷിച്ചിരുന്ന വീട്ടിലാണ് അപകടം നടന്നത്. വെടിമരുന്നിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. വെടിമരുന്ന് സൂക്ഷിച്ചിരുന്നതിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ ഒരു കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തെറിച്ച തീപ്പൊരി വെടിമരുന്നിലേക്ക് വീണാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം.
പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ തൊട്ടടുത്ത് ഉണ്ടായിരുന്ന ആളുകൾ ഓടിയെത്തി പരിക്കേറ്റയാളെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: A house in Kattakada, Thiruvananthapuram, exploded due to a firecracker blast, critically injuring one person. Injured admitted to medical college. Read details.