നാട്യശാസ്ത്രയിൽ കഥയരങ്ങ്

കടമ്പഴിപ്പുറം: നാട്യശാസ്ത്രയിൽ കഥയരങ്ങ് സംഘടിപ്പിച്ചു. നടിയും ഗായികയുമായ കല്ലു കല്യാണി ‘കുട്ടിമണ്ണാത്തിയും മേരി ക്വീറിയും ഈ വീടിന്റെ ഐശ്വര്യം’ എന്ന കഥയാണ് അവതരിപ്പിച്ചത്.
സ്വന്തം രചനകളിലെ ഏതാനും പാട്ടുകളും ഇവർ വേദിയിലവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ നരിപ്പറ്റ രാജു, വിനയൻ, ചന്ദ്‌ന, കിഷോർ, ജി. ദിലീപൻ, ദേവൻ, അമൻ, പവിത്ര തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kathayarangu event organized at Natyasasthra, Kadampazhipuram., Kallu Kalyani performed the story 'Kuttimannathiyum Mary Queeriyum ee Veetinte Aishwaryam'., Original songs were performed on stage., Prominent figures participated in the post-performance discussion.