കാസർകോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം;28-കാരി മരിച്ചു, 4 പേര്‍ക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്

കുമ്പള: ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. മരിച്ചത്. ആൾട്ടോ കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങളും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു.

അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. യുവതിയെയും മറ്റുള്ളവരേയും ഉടന്‍തന്നെ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫാത്തിമത്ത് മിര്‍സാനയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരില്‍ കാറിലുണ്ടായിരുന്ന ഒരാളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

ഇടിച്ച ഥാര്‍ റോഡിലേക്ക് മറിഞ്ഞു. ഥാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: Tragic road accident in Kasarkodclaims the life of a young woman. Alto car and Thar jeep collision results in one fatality and several injuries.