വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിവാഹം കഴിഞ്ഞത് ഒരുമാസം മുൻപ്

കാസർകോട്: എലിവിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുന്നാട് ബേഡകം വട്ടംതിട്ടയ ലെ പി.വി.അശ്വതിയാണ് (24) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന അശ്വതിയുടെ കല്യാണം ഒരു മാസം മുൻപാണ് നടന്നത്. പറക്കളായിയിലെ രുപേഷായിരുന്നു വരൻ. കുറന്തക്കാട്ടെ താമസസ്ഥലത്തു വെച്ച് 18-നാണ് യുവതിയെ വിഷം അകത്തുചെന്ന് ഗുരുതരമായനിലയിൽ കണ്ടെത്തിയത്. തുടർന്ന് കാസർകോട്ടെ ആശുപത്രിയിലും 21-ഓടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സഹോദരി പി.വി.മഞ്ജുളയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: 24-year-old Ashwathi passed away at Kannur Government Medical College., The victim had been married for only one month., Incident occurred at her residence in Kurunthakkad., Kasaragod Town Police have registered a case of unnatural death.