കാസർകോട്ട് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍. ഇന്‍സെറ്റില്‍ മരിച്ച രാജു
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍. ഇന്‍സെറ്റില്‍ മരിച്ച രാജു

കാസർകോട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജു ആണ് മരിച്ചത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 7:30-ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലായിരുന്നു അപകടം. പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ഉടൻതന്നെ ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമിച്ചതിനെതിരേ നാട്ടുകാർ രംഗത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് വാഹനം നീക്കുന്നത് നിർത്തിവെച്ചു.

വെള്ളരിക്കുണ്ട് സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു വാഹനത്തിലുള്ളവർ.

Content Highlights: Auto driver Raju died in a collision with a Vellarikundu police jeep., The accident occurred near the Taluk office at 7:45 PM on Thursday., Police officials were en route to a retirement function when the incident happened., Locals protested against the immediate removal of the police vehicle from the scene.