നഗരത്തിൽ പരാക്രമം കാട്ടിയ മകനുനേരേ മാതാവിന്റെ മുളകുപൊടി പ്രയോഗം

പ്രതീകാത്മകചിത്രം| Photo: Mathrubhumi
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കുമ്പള (കാസർകോട്): നഗരത്തിലെ കടയിൽ പരാക്രമം കാട്ടിയ യുവാവിന്റെ കണ്ണിൽ മാതാവിന്റെ മുളകുപൊടി പ്രയോഗം. കഴിഞ്ഞദിവസം കുമ്പള നഗരത്തിലായിരുന്നു സംഭവം. ബസ്‌സ്റ്റാൻഡിനു സമീപത്തുള്ള പുസ്തക കടയിലെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തനാകുകയും ചെയ്യുകയായിരുന്നു. മകനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ, കൈയിൽ കരുതിയിരുന്ന മുളകുപൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച്, മാതാവ് യുവാവിന്റെ കണ്ണിലേക്ക് എറിഞ്ഞു.

തുടർന്ന് നിലത്തുവീണ യുവാവ് ഏറെനേരം അങ്ങനെ കിടന്നു. ബഹളം കേട്ട് വ്യാപാരികളും നഗരത്തിലെത്തിയ യാത്രക്കാരും തടിച്ചുകൂടിയിരുന്നു. മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അക്രമസ്വഭാവം കാണിക്കുമ്പോൾ മുളകുപൊടി പ്രയോഗം നടത്താറുണ്ടെന്നും പറയുന്നു. പോലീസ് കേസെടുത്തിട്ടില്ല.

Content Highlights: A mother used chilli powder on her son`s eyes to stop him from misbehaving