ശിവഗിരി മഠത്തിനായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകും - സിദ്ധരാമയ്യ

തിരുവനന്തപുരം: കർണാടകയിൽ ശിവഗിരി മഠത്തിനായി സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവഗിരി മഠത്തിന്റെ ആവശ്യപ്രകാരമാണ് കർണാടക സർക്കാരിന്റെ തീരുമാനം. ശിവഗിരിയിൽ 93-ാമത് തീർഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി.
വർക്കല ശിവഗിരി തീർഥാടന മഹാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിദ്ധരാമയ്യ, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. പിണറായി വിജയൻ ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കർണാടക മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ പിണറായി വിജയൻ വേദിയിൽ ഉണ്ടായിരുന്നില്ല. ക്യാബിനറ്റ് യോഗം ഉള്ളതിനാൽ ഉദ്ഘാടന പ്രസംഗത്തിനുശേഷം പിണറായി വിജയൻ വേദി വിട്ടിരുന്നു. സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ കൂടി വേദിയിൽ ഉണ്ടാകേണ്ടതാണെന്നും മന്ത്രിസഭ യോഗം ഉള്ളതുകൊണ്ട് അതിന് സാധിക്കില്ലെന്നും പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെയാണ് കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ എത്തിയത്. ബുൾഡോസർ രാജ് വിവാദത്തിൽ കർണാടക സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വിമർശിച്ചിരുന്നു.
Content Highlights: Karnataka CM Siddaramaiah announces 5 acres of land for Sivagiri Mutt. A significant move to support the Mutt`s mission. Read more about the decision and the event.