മുട്ടകൾ വിരിഞ്ഞു; പുറത്തുവന്നത് 20 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

പെരിങ്ങത്തൂർ (കണ്ണൂർ) : പാനൂർ നഗരസഭയിലെ കരിയാട്ടെ വീട്ടുപറമ്പിൽനിന്ന് ലഭിച്ച 20 മുട്ടകളും വിരിഞ്ഞു. പുറത്തുവന്നത് പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ. കഴിഞ്ഞമാസമാണ് വീട്ടുപറമ്പിൽ പെരുമ്പാമ്പിനെയും മുട്ടകളും കണ്ടതായി സർപ്പ വൊളന്റിയറും മാർക്കിന്റെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിക്ക് സന്ദേശം വന്നത്. ഉടൻ സ്ഥലത്തെത്തിയ ബിജിലേഷ് പെരുമ്പാമ്പിനെ പിടിച്ചു. പിന്നീട് ആവാസസ്ഥലത്ത് വിട്ടയക്കുകയും ചെയ്തു. തുടർപരിശോധനയിൽ കിട്ടിയ മുട്ടകൾ കോടിയേരിയിൽ എത്തിച്ച് കൃത്രിമ അന്തരീക്ഷത്തിൽ വിരിയിച്ചെടുത്തു.
വിരിഞ്ഞ പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെയും ഫോറസ്റ്റർ ജിജിലിന്റെയും നിർദേശപ്രകാരം കാട്ടിലേക്ക് വിട്ടു.
Content Highlights: 20 python eggs found in Panur, Kannur hatched successfully