17 വര്ഷം മുമ്പ് RSS ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന CPM പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ

പാനൂര്(കണ്ണൂര്): ആക്രമണത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്ത്തകനെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി. വിളക്കോട്ടൂരിലെ കല്ലിങ്ങേന്റവിട ജ്യോതിരാജ് (43) ആണ് മരിച്ചത്.
2008 മാര്ച്ച് ആറിന് വിളക്കോട്ടൂര് എല്പി സ്കൂളിന് സമീപത്തുണ്ടായ ആര്എസ്എസ് ആക്രമണത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്നു. സംഭവം നടക്കുമ്പോള് ജ്യോതിരാജ് സിപിഎം വിളക്കോട്ടൂര് ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ വിളക്കോട്ടൂര് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
അച്ഛന്: പരേതനായ കുമാരന്. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങള്: വത്സരാജ്, സഹദേവന് (മുത്തു), സത്യരാജ്, ഭരതരാജ്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉള്പ്പെടെയുള്ള നേതാക്കള് വീട്ടിലെത്തി അന്തിമോപചാരമര്പ്പിച്ചു.
Content Highlights: Jyothiraj, a CPM worker injured in a 2008 RSS attack, was found dead in a well in Kerala`s Kannur.