ഇളക്കം തട്ടാത്ത ചെങ്കോട്ട; വിമതരിൽ പ്രതീക്ഷയർപ്പിച്ച് കോട്ടയിളക്കാൻ യുഡിഎഫ്‌

#ആദർശ് പി.ഐ
പിണറായി വിജയനും കെ.കെ. ശൈലജയും, രാഹുൽ ​ഗാന്ധി കണ്ണൂരിലെത്തിയപ്പോൾ
പിണറായി വിജയനും കെ.കെ. ശൈലജയും, രാഹുൽ ​ഗാന്ധി കണ്ണൂരിലെത്തിയപ്പോൾ

ത് പ്രതികൂല സാഹചര്യത്തിലും ഒരിക്കലും ഇളക്കാത്ത ഇടതുകോട്ടകൾ. ധർമടം, കല്യാശ്ശേരി, മട്ടന്നൂർ, പയ്യന്നൂർ. തുടങ്ങിയ മണ്ഡലങ്ങളടങ്ങിയ കണ്ണൂർ, മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ജില്ല. രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും കരുത്തുറ്റ സംഘടനാസംവിധാനമുള്ള ജില്ല. പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടകൾ. കണ്ണൂരെന്ന ചെങ്കോട്ട. ഒരുകാലത്തും ഈ കോട്ടകൾ തകരില്ലെന്ന് സിപിഎം ഉറപ്പിച്ച് പറയുന്ന കണ്ണൂർ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ സ്ഥിതി അസാധാരണമാണ്. പതിവില്ലാത്തവിധം ചില ഭാഗങ്ങളിൽനിന്ന് പൊട്ടിത്തെറികളും വിമതശബ്ദങ്ങളും ഉയർന്നുവന്നു. ജില്ലയിലെ പോരാട്ടം എന്തുകൊണ്ടും പാർട്ടിക്ക് അഭിമാനപ്രശ്‌നമാണ്. മറുഭാഗത്ത് വിമതരെയും ഇടഞ്ഞുനിൽക്കുന്നവരെയും കൂടെക്കൂട്ടി ഇടതുശക്തികേന്ദ്രങ്ങൾ പിടിക്കാമെന്ന് കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്നാൽ ഏത് ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുന്ന ഈ കോട്ടകളിൽ വിള്ളൽ വീഴ്ത്തുക എന്നത് അത്ര എളുപ്പമല്ല.  കെപിസിസി പ്രസിഡന്റിനെ പോലും ഇത്തവണ നിലംതൊടീക്കില്ലെന്ന് എൽഡിഎഫും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ കണ്ണൂരിലെ 11 സീറ്റുകളിൽ 9 സീറ്റും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് നേടിയത് രണ്ടെണ്ണം മാത്രം. മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തവണ കണ്ണൂരിലെ ചിത്രം എങ്ങനെയാകും ? രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

തളിപ്പറമ്പ് പിടിക്കാൻ ടി.കെ, നിലനിർത്താൻ ശ്യാമള; പാർട്ടികോട്ടയിൽ അഭിമാനപോരാട്ടം

Content Highlights: CPM facing internal rebellion in its traditional stronghold of Kannur., UDF aiming to capture key seats including Dharmadam., NDA increasing strategic efforts in the 2026 legislative race., High stakes for LDF to retain their 2021 performance of 9 out of 11 seats.

Continue reading