കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

#ന്യൂസ് ഡെസ്ക്

കാഞ്ഞിരപ്പള്ളി: പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയിലാണ് രാജുവിന് പാമ്പുകടിയേറ്റത്. ഉടൻതന്നെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: Fatal snake bite incident reported in Parathode, Kanjirappally., Victim identified as 62-year-old Raju from Vanchimala., Incident occurred during plantation work on Friday morning., Victim could not be saved despite immediate hospital admission.