കാനത്തില്‍ ജമീലയ്ക്ക് വിടനല്‍കി നാട്; ഇനി ഖബര്‍സ്ഥാനില്‍ വിശ്രമം

#ന്യൂസ് ഡെസ്ക്
കാനത്തിൽ ജമീല | ഫോട്ടോ: സാജൻ വി. നമ്പ്യാർ
കാനത്തിൽ ജമീല | ഫോട്ടോ: സാജൻ വി. നമ്പ്യാർ

കോഴിക്കോട്: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച എംഎല്‍എ കാനത്തില്‍ ജമീലയുടെ മൃതദേഹം സംസ്‌കരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു സംസ്‌കാരം.

തുടര്‍ന്ന് പറമ്പത്ത് ബസാറില്‍ അനുശോചന യോഗം ചേര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങി.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗണ്‍ ഹാളിലും തലകുളത്തൂരിലും ആയിരുന്നു പൊതുദര്‍ശനം.

Content Highlights: Kerala MLA Kanathil Jameela, who passed away after battling cancer, was laid to rest with full state honors. Mourners gathered to pay their final respects.