തൃശൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കല്യാൺജൂവലേഴ്‌സ്

#ന്യൂസ് ഡെസ്ക്
വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ജെ ഫിലിപ്പ്/ മാതൃഭൂമി
വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ജെ ഫിലിപ്പ്/ മാതൃഭൂമി

തൃശൂർ: വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഞ്ചു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തൃശൂർക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം വ്യക്തിപരമായ ഒന്നായാണ് കാണുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സങ്കൽപ്പിക്കാന് കഴിയാത്തവിധം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ. വാക്കുകൾക്ക് അവരുടെ ദുഃഖം ലഘൂകരിക്കാനാവില്ലെന്ന് അറിയാം, എങ്കിലും ഈ ചെറിയ സഹായം അവർക്കൊരു കൈത്താങ്ങാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു സമൂഹമെന്ന നിലയിൽ പരസ്പരം താങ്ങായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക അധികാരികളുമായി സഹകരിച്ച് അർഹരായ കുടുംബങ്ങൾക്ക് ധനസഹായം കൈമാറാനുള്ള നടപടികൾ കല്യാൺ ജൂവലേഴ്‌സ് സ്വീകരിക്കും. ടി. എസ് കല്യാണരാമൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും തൃശൂരിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlights: Kalyan Jewellers MD T.S. Kalyanaraman pledges 5 lakh to each family affected by the Thrissur fire tragedy. Read more about the relief efforts and our solidarity.